പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍

0

സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായി പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍.പെട്രോള്‍ – മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പില്‍ മാത്രമാണ് സിറ്റി ZX വില്‍പ്പനയ്ക്കു വരുന്നത്.പുതിയ മോഡലിന്റെ കടന്നുവരവ് സിയാസും വേര്‍ണയുമായുള്ള മത്സരത്തില്‍ സിറ്റിക്ക് മുതല്‍ക്കൂട്ടാവും. 12.57 ലക്ഷം രൂപയാണ് വിപണിയില്‍ കാറിന് വില. പുതിയ വകഭേദത്തിന് പുറമെ നിലവിലെ മോഡലുകള്‍ക്ക് മുഴുവന്‍ പുത്തന്‍ നിറപ്പതിപ്പുകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ മോഡലുകളില്‍ ഇനി തിരഞ്ഞെടുക്കാം.

Leave A Reply

Your email address will not be published.