ഡാൻസ് കൊറിയോഗ്രാഫി പുരസ്ക്കാരം ഡോ. നദി തെക്കേക്കിന്

0

യു എസ്: ഡോ. നദി തെക്കേക്കിന് മാർഗ്രെറ്റ് ജെർക്കിൻസ് ഫൗണ്ടേഷൻ സാൻ ഫ്രാൻസിസ്കോ ബേ ഏരിയായിലെ 2018 ഡാൻസ് കൊറിയോഗ്രാഫി പുരസ്ക്കാരം . നദിയോടൊപ്പം ഈ പുരസ്ക്കാരം കിട്ടിയ മറ്റു രണ്ട് അമേരിക്കൻ കലാകാരന്മാർ ജെസ്സിലിറ്റോ ബൈയും, റാണ്ടി ഇ. റേയെസുമാണ്. എല്ലാ വർഷവും നൃത്തകലാകാരന്മാർക്ക് കൊടുക്കാറുള്ള ചിമ്മി കൊറിയോഗ്രാഫേഴ്സ് ഇൻ മെമ്പർഷിപ്പ് പുരസ്ക്കാരം കൊടുക്കുന്നത് ഈ ഗ്രൂപ്പാണ്. ഈ അംഗീകാരം കിട്ടുന്ന ആദ്യത്തെ മലയാളി നർത്തകിയാണ് നദി. ക്യാഷ് അവാർഡും അടുത്ത ഒരു വർഷത്തേക്കു കലിഫോർണിയായിൽ കൂടുതൽ പ്രോഗ്രാമുകൾ നടത്താനുള്ള സൗകര്യവും മാർഗ്രെറ്റ് ജെൻകിൻസ് ഫൗണ്ടേഷൻ ചെയ്തുകൊടുക്കും. കൾച്ചറൽ പ്രോഗ്രാമിനു സിറ്റി കൊടുക്കുന്ന മുപ്പതുലക്ഷത്തോളം രൂപയ്ക്കു പുറമെയാണ് അവാർഡ്.

Leave A Reply

Your email address will not be published.