ദുബായിൽ രാഹുൽ ഗാന്ധിക്ക്​ വൻ വരവേൽപ്പ്​

0

യു.എ.ഇയിൽ എ.​െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വൻ വരവേൽപ്പ് . രാഷ്​ട്രപിതാവ്​ മഹാത്​മഗാന്ധിയുടെ 150ാം ജൻമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ​െഎഡിയ ഒഫ്​ ഇന്ത്യ സാംസ്​കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ്​ രാഹുൽ എത്തിയത്​.വ്യാഴാഴ്​ച ​ൈവകീട്ട്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കോൺഗ്രസ്​-മുസ്​ലിം ലീഗ്​ നേതാക്കളും ​പ്രവർത്തകരുമുൾപ്പെടെ വൻ സംഘമാണ്​ രാഹുലിനെ വരവേറ്റത്​. ഡോ.സാം പിത്രോഡയും അദ്ദേഹത്തി​െനാപ്പമുണ്ട്​.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്​ലിം ലീഗ്​ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്​ എം.പി, കെ. സുധാകരൻ, എം.കെ. രാഘവൻ, ആ​േൻറാ ആൻറണി, ടി. സിദ്ദീഖ്​, പ്രവീൻ കുമാർ, ഹിമാൻഷു വ്യാസ്​, ആരതി കൃഷ്​ണ, മൻസൂർപള്ളൂർ, ബഷീർ രണ്ടത്താണി, മധുയാ​ക്ഷി, റീജൻസി ഗ്രൂപ്പ്​ മേധാവി ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, ഡോ. പുത്തൂർ റഹ്​മാൻ തുടങ്ങിയവർ ചേർന്ന്​ രാഹുലിനെ സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ്​ കൂടിക്കാഴ്​ച നടത്തിയ ശേഷമാണ്​ ജ​ുമേറയിലെ ഹോട്ടലിലേക്ക്​ രാഹുൽ പുറപ്പെട്ടത്​.

Leave A Reply

Your email address will not be published.