ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി വരുന്നു : കോൺഗ്രസിന് ഉണർവേകും

0

ഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചത് കോൺഗ്രസിന് ഉണർവേകും . അജയ് മാക്കന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെയാണ് ഡല്‍ഹി കോണ്‍ഗ്രസിന്‍റെ നേതൃത്വം ഷീല ദീക്ഷിതിന്‍റെ കൈകളില്‍ വീണ്ടുമെത്തുന്നത്.
മൂന്നു തവണ അതായതു പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹിയുടെ അധികാരം പിടിച്ചതോടെ ഷീല ദീക്ഷിത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. ഗവർണർ ആയ ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ആംആദ്മിപാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് അജയ് മാക്കന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്നാണ് സൂചന.

Leave A Reply

Your email address will not be published.