നടന്‍ പ്രകാശ് രാജ് മത്സരിക്കുന്നു ; ഡല്‍ഹി മുഖ്യമന്ത്രി കേജ്‍രിവാളുമായി ചര്‍ച്ച നടത്തി

0

ഡൽഹി : തമിഴ്‌നാട്ടിൽ സഖ്യത്തിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അണ്ണാഡിഎംകെയും രജനികാന്തിനെയും ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു .
തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആശയവിനിമയം നടത്തുകയായിരുന്നു മോദി. കേവലഭൂരിപക്ഷം ലഭിച്ചാലും മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു .

അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വ്യക്തമാക്കിയ നടന്‍ പ്രകാശ് രാജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കേജ്‍രിവാളിന്‍റെ വസതിയില്‍വെച്ചാണ് പ്രകാശ് രാജ് ചര്‍ച്ച നടത്തിയത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചുെവന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ബെഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രകാശ് രാജ് നേരത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും സിനിമാ രംഗത്തു നിന്നും കൂടുതൽ പേർ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് .

Leave A Reply

Your email address will not be published.