ഒരു ന്യൂജെന്‍ വിവാഹത്തിലെ പേ കൂത്തുകള്‍; ഒടുവില്‍  ഭക്ഷണം വലിച്ചെറിഞ്ഞ് വരന്‍ എഴുന്നേറ്റ് പോയി : വീഡിയോ 

0

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. ഇതൊക്കെ പഴയ വാചകങ്ങള്‍. ഇപ്പോള്‍ ഒരാൾക്ക് ‘എങ്ങനെ പണികൊടുക്കാ’മെന്ന് ചിന്തിക്കുന്ന ദിനമായി  വിവാഹവേദികൾ മാറുന്നു. പ്രത്യേകിച്ച് ‘ചില ന്യൂ ജെൻ’ വിവാഹങ്ങൾ. പലപ്പോഴും ഇവ പണി കൊടുക്കുന്നവർക്കൊഴികെ അരോചകമായി മാറാറുണ്ട് എന്നതാണ് സത്യം. അത്തരമൊരു കല്യാണ വീഡിയോയിലെ രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സുഹൃത്തുക്കളുടെ റാം​ഗിം​ഗ് താങ്ങാൻ കഴിയാതെ ഭക്ഷണം വലിച്ചെറിഞ്ഞ് എഴുന്നേറ്റ് പോകുന്ന വരനാണ് ഈ വീഡിയോയിലെ നായകൻ. നീളമേറിയ വലിയ ഇലയിലാണ് വരനും വധുവിനും സദ്യ വിളമ്പിയത്. പതിവുപോലെ സുഹൃത്തുക്കൾ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വരൻ‌ ഇതിനൊന്നും ചെവി കൊടുക്കാതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഇലയിൽ വിളമ്പിയ ചോറ് വധു തന്റെ അരികിലേക്ക് മാറ്റി വയ്ക്കുമ്പോഴും വരൻ ചിരിക്കുന്നുണ്ട്. എന്നാൽ വളരെപ്പെട്ടെന്നാണ് വരന്റെ സ്വഭാവം മാറുന്നത്. ചോറുൾപ്പെടെ മേശ തട്ടി മറിച്ച് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുന്ന വരനെയാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.  വീഡിയോ വൈറലായി പ്രചരിക്കുമ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ഇതൊക്കെ തമാശയായി കണ്ടുകൂടെ എന്ന് ഒരു വിഭാ​ഗം ചോദിക്കുമ്പോൾ വരൻ ഭക്ഷണം തട്ടിക്കളഞ്ഞതിന് രൂക്ഷവിമർശനമാണുയരുന്നത്. ചോറ് തന്റെ അരികിലേക്ക് മാറ്റി വയ്ക്കാതെ ഒന്നിച്ച് കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ വരൻ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകില്ലായിരുന്നുവെന്ന് പറയുന്നു മറ്റൊരു കൂട്ടർ. കല്യാണവേദികൾ ഇത്തരത്തിൽ അലങ്കോലമാക്കുന്ന സുഹൃത്തുക്കളെക്കുറിച്ചാണ് മറ്റൊരു വിഭാ​ഗം ആളുകളുടെ വിമര്‍ശനം. വധൂവരൻമാരുടെ വീട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അവർ പറയുന്നത്.  ന്യൂജെൻ എന്ന പേരില്‍ കാട്ടി കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ വിവാഹദിനത്തിലെങ്കിലും ഒഴിവാക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായം.

Leave A Reply

Your email address will not be published.