വൈക്കോലിനു ചുമട്ടുകൂലി വർധിപ്പിച്ചു

0

എ​രു​മ​പ്പെ​ട്ടി: വൈക്കോൽകെട്ട് കയറ്റുന്നതിന് ചുമട്ടു കൂലി വർധിപ്പിച്ചു. വൈ​ക്കോ​ൽ കെ​ട്ട് ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​ന് 14 രൂ​പ​യാ​ണ് ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ടു രൂ​പ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ഒ​രു വ​ർ​ഷം കൊണ്ട് ആരു ​ രൂ​പ വ​ർ​ധി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കിയിരിക്കുന്നത് . വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ക്കു​ന്ന​തി​ന് 28 രൂ​പ​യാ​ണ് ചെ​ല​വ്. 25 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന വൈ​ക്കോ​ൽ കെ​ട്ടി​ന് ക​ർ​ഷ​ക​ന് 110 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കഴിഞ്ഞ വർഷം 170 രൂപയ്ക്കാണ് ഒരു കെട്ട് വൈക്കോൽ നല്കിയിരുന്നത്.

Leave A Reply

Your email address will not be published.