വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റിച്ചു

0

മു​ള​കു​ന്ന​ത്തുകാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു . ഇതുമൂലം രോ​ഗി​ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത റം ദുരിതത്തിലായി . ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12നാ​ണ് സം​ഭ​വം നടന്നത് .

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​വി​ധ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​ക്കാ​രും ലി​ഫ്റ്റു​ക​ളി​ൽ കു​ടു​ങ്ങി​യ​തും പ്രശനങ്ങൾ സൃഷ്ടിച്ചു.

അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​ൻ​വ​ർ​ട്ട​ർ മു​ഖേ​നെ പ്ര​ശ്നം ആ​ദ്യം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​വ​യു​ടെ ചാ​ർ​ജ് കു​റ​ഞ്ഞ​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. പി​ന്നീ​ട് ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​ദ്യു​തി എ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്.

Leave A Reply

Your email address will not be published.