ഐഎസ്ആർഒ ചാരക്കേസ്: കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് ഫൗസിയ; നമ്പി നാരായണൻ.

0

കോഴിക്കോട്: ഐഎസ്ആർഒ ചാരക്കേസിൽ തനിക്കു നീതി കിട്ടണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ചു നമ്പി നാരായണൻ. താനിതു നേരത്തേ ഉന്നയിച്ചതാണ്. ചാരക്കേസുമായി ബന്ധപ്പെട്ടു കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് ഫൗസിയയാണ്. അവരെ സഹായിക്കാൻ കേരള സർക്കാരിനു കഴിയുമെന്നാണു പ്രതീക്ഷയെന്നു നമ്പി നാരായണൻ മുംബൈയിൽ പറഞ്ഞു.

നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന ആവശ്യവുമായി ഫൗസിയ ഹസൻ രംഗത്തെത്തിയിരുന്നു. ഏതുകോടതിയെ സമീപിക്കണമെന്നു പിന്നീടു തീരുമാനിക്കും. നമ്പി നാരായണനെ മുന്‍പരിചയമില്ല. ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലാണെന്നും ഫൗസിയ ഹസൻ പറഞ്ഞു.

Leave A Reply

Your email address will not be published.