സ​ലാ​ഹി​ന്​ വൻ വ​ര​വേ​ൽ​പ്പൊ​രു​ക്കി ദുബായ് ഷേഖ്

0

ദു​ബൈ: ഫുട്ബോളിലെ ഈ​ജി​പ്​​ഷ്യ​ൻ ഇ​തി​ഹാ​സം മു​ഹ​മ്മ​ദ്​ സ​ലാ​ഹി​ന് ഉജ്വലമായ വ​ര​വേ​ൽ​പ്പൊ​രു​ക്കി ശൈ​ഖ്​ മു​ഹ​മ്മ​ദ്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും ക്രി​യേ​റ്റി​വ്​ സ്​​പോ​ർ​ട്​​സ്​ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ സ​ലാ​ഹി​നെ സ​ബീ​ൽ പാ​ല​സി​ലാ​ണ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ച​ത്. ഔ ​ട്ട്​​സ്​​റ്റാ​ൻ​റി​ങ്​ അ​റ​ബ്​ അ​ത്​​ല​റ്റ്​ പു​ര​സ്​​കാ​ര​മാ​ണ്​ സ​ലാ​ഹി​ന്​ ല​ഭി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ സെ​ന​ഗ​ലി​ൽ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​ർ ഒ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​ര​വും സ​ലാ​ഹ്​ ഏ​റ്റു​​വാ​ങ്ങി​യി​രു​ന്നു.

ഏ​തു മേ​ഖ​ല​യി​ലും ഒ​ന്നാം സ്​​ഥാ​ന​ത്ത്​ എ​ത്തു​വാ​ൻ ഉ​ൽ​കൃ​ഷ്​​ട​ത പു​ല​ർ​ത്തു​ക എ​ന്ന ദ​ർ​ശ​ന​ത്തിന്റെ വ​ക്​​താ​വാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്​​കാ​രം ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന്​ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി സ​ലാ​ഹ്​ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.