സോഷ്യൽ മീഡിയ വഴി കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണം

0

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട് . ഇന്ത്യയില്‍ ഇത്തരം ദൃശ്യങ്ങള്‍ ഫോണിലോ കംപ്യൂട്ടറിലോ സൂക്ഷിക്കുന്നതോ, കാണുന്നതോ പോലും കുറ്റകരമാണ്. കുട്ടികളുമായി 10 മിനിറ്റ് അശ്ലീല വിഡിയോ ചാറ്റ് നടത്തുന്നതിന് 500 രൂപ, ലൈംഗികമായി ബന്ധപ്പെടുന്നതിന് 5,000 രൂപ. ഇവ പ്രചരിപ്പിക്കുന്ന വാട്സാപ് ഗ്രൂപ്പുകളുടെ ചുരുളഴിക്കുകയാണ് ഒരു ഗവേഷകന്‍. എന്‍ഡ് ടു എന്‍ഡ് പൂട്ടിട്ട വാട്‌സാപ് ഗ്രൂപ്പുകളിൽ ചൈൽഡി പോണോഗ്രഫി അനിയന്ത്രിതമായി തുടരുന്നു.

‘ടെക് ക്രഞ്ച്’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഇസ്രയേലില്‍ നിന്നുള്ള രണ്ട് എന്‍ജിഒകള്‍ വാട്‌സാപില്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചിത്രങ്ങളും വിഡിയോയും (child sexual abuse material (CSAM), commercial sexual exploitation of children (CSEoC) ഉള്ള ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ സഹായിക്കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇതിലെ സത്യം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ഗവേഷകന്‍ നിതീഷ് ചന്ദന്‍ (Nitish Chandan) കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നീക്കം ചെയ്തുവെന്നു പറഞ്ഞ ആപ്പുകളുടെ എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഇത്തരം ആപ്പുകള്‍ നിലനിന്നു പോകുന്നത് ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പരസ്യ നെറ്റ്‌വര്‍ക്കുകില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. ഗൂഗിളും ഫെയ്‌സ്ബുക്കുമോ വാട്‌സാപിന്റെ മോഡറേറ്റര്‍മാരോ ഇത്തരം ഗ്രൂപ്പുകളെ ഫ്ലാഗ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുടെ ചിത്രങ്ങളും ഉണ്ട്. കുട്ടികളുമായി 10 മിനിറ്റ് അശ്ലീല വിഡിയോ ചാറ്റ് നടത്തുന്നതിന് 500 രൂപയും ലൈംഗികമായി ബന്ധപ്പെടുന്നതിന് 5,000 രൂപയുമാണ് വാട്സാപ് ഗ്രൂപ് വഴിയുള്ള ഇടനിലക്കാർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് പിന്നീടു നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത് ഉപയോഗിച്ചിരിക്കുന്ന അമേരിക്കന്‍ നമ്പറുകള്‍ മുഴുവന്‍ വെര്‍ച്വല്‍ നമ്പറുകളാണ് എന്നാണ്. അവയെല്ലാം ചില വെബ്‌സൈറ്റുകളില്‍ നിന്ന് വാങ്ങിയവയാണ്. അതുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഈ നമ്പറുകള്‍ ആരാണ് വാങ്ങിയതെന്നു കണ്ടെത്താനാകുമെന്നു പറയുന്നു.വിപിഎന്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും വിപിഎന്‍ സേവനദാദാക്കള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസന്വേഷണത്തിനാണെന്നു പറഞ്ഞാല്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയേക്കുമെന്ന് നിതീഷ് പറഞ്ഞു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.