‘വീ ആർ കമ്മിറ്റഡ്’ ; സുസ്ഥിരത സർവ പ്രധാനം : യു.എ.ഇ നേതാവ്

0

ദുബായ്: ഇന്ന് ലോക രാജ്യങ്ങൾ തമ്മിൽ ഭിന്നിപ്പിന്റെയും ആണവ സംവാദങ്ങളുടെയും നിഴലിലാണ് നില കൊള്ളുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളോട് സുസ്ഥിരതയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ആഹ്വാനംചെയ്ത് യു.എ.ഇ. അബുദാബി സുസ്ഥിരവാരാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ പിന്തുണയറിയിച്ച് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന പ്രമേയത്തിൽ യു.എ.ഇ. ഓൺലൈൻ ക്യാമ്പയിൻ തുടങ്ങി. ‘വീ ആർ കമ്മിറ്റഡ്’ എന്ന ഹാഷ്‌ടാഗോടെ ഒരുങ്ങിയിരിക്കുന്ന കാമ്പയിൻ സുസ്ഥിര ജീവിതത്തിന് യു.എ.ഇ. തേടുന്ന വഴികൾ പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന- പാരിസ്ഥിതിക വകുപ്പുമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂതി പറഞ്ഞു.

സുസ്ഥിരത സംബന്ധിച്ച വെല്ലുവിളികൾ നേരിടാൻ കഴിഞ്ഞാൽ 30 ട്രില്യൺ യു.എസ്. ഡോളർ ലാഭിക്കാമെന്നും കാലാവസ്ഥ വ്യതിയാനംമൂലം പലയിടങ്ങളിൽനിന്നും ആളുകൾ കുടിയൊഴിക്കപ്പെടുന്നത് ഒഴിവാക്കാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Leave A Reply

Your email address will not be published.