ഷാർജയിൽ പുതിയ പ്രകൃതിവാതക പ്ലാന്റ്

0

ഷാർജ: ഷാർജയിൽ അൽ റഹ്മാനിയ പ്രദേശത്ത് പുതിയ പ്രകൃതിവാതക പ്ലാന്റ് പ്രവർത്തനംതുടങ്ങി. ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സേവയാണ് 3.5 കോടി ദിർഹം ചെലവിൽ പ്ലാന്റ് നിർമിച്ചത്. ഷാർജയിലെ നിരവധി വാണിജ്യ-താമസ കെട്ടിടങ്ങൾക്ക് പ്ലാന്റിന്റെ സേവനം ലഭിച്ചുതുടങ്ങിയതായി സേവ ചെയർമാൻ റാഷിദ് അൽ ലീം പറഞ്ഞു.

അൽ സിയൂഹ്, അൽ വാഹ, അൽ സാഹിയ, അൽ ദൈദ്, ഖോർഫക്കാൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പ്ലാന്റിൽനിന്നാകും വാതകമെത്തുക. എമിറേറ്റിൽ പ്രകൃതിവാതകം ഉപയോഗിക്കുന്നത് 3,00,000-തിലധികം ആളുകളാണ്.

Leave A Reply

Your email address will not be published.