കുവൈത്തില്‍ ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ; നാട് കടത്തിയേക്കും

0

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ രീതികളിൽ കുടിയേറ്റ നിയമ ലംഘനം നടത്തിയ 1,09,721 അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാട് കടത്തുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രെട്ടറി മേജര്‍ ജനറല്‍ തലാല്‍ മറാഫി ഉന്നത സുരക്ഷാ അധികൃതരുമായി ചര്‍ച്ച ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിന് രാജ്യത്തിന്റ വിവിധ മേഖലകളില്‍ ചെക്‌പോയിന്റുകള്‍ സ്ഥാപിച്ചു കര്‍ശനമായ പരിശോധനക്ക് തലാല്‍ മറാഫി നിര്‍ദേശം നല്‍കി. അതിന്റ ഭാഗമായി എല്ലാവിധ സുരക്ഷ വിഭാഗങ്ങളുമായി സംയോജിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് ആവശ്യപ്പെട്ടത്.

ജനുവരി 2019 വരെയുള്ള കണക്കുകളനുസരിച്ചാണ് രാജ്യത്ത് 1,09,721 അനധികൃത കുടിയേറ്റക്കാര്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്. ഇവരില്‍ 61,506 പുരുഷന്മാരും, 48,215 സ്ത്രീകളുമാണ്.

Leave A Reply

Your email address will not be published.