സൗദിയിൽ നിന്നും ഭയന്നോടിയ യുവതിയെ അഭയാർഥിയായി യു.എൻ. അംഗീകരിച്ചു

0

ബാങ്കോക്ക്: സൗദിയിൽ വീട്ടു തടങ്കലിൽ നിന്നും ഭയന്നോടി ഓസ്ട്രേലിയയിൽ രാഷ്ട്രീയാഭയം അപേക്ഷിച്ച സൗദി യുവതി റഹാഫ് മുഹമ്മദ് അൽ ഖുനുനിനെ ഐക്യരാഷ്ട്രസഭ ബുധനാഴ്ച അഭയാർഥിയായി അംഗീകരിച്ചു.18-കാരിയായ റഹാഫ് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‍ലാൻഡിൽ പിടിയിലാകുകയായിരുന്നു.

റഹാഫിനെ അഭയാർഥിയായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ. ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടതായി ഓസ്ട്രേലിയ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.താൻ തടവിലാണെന്നും സൗദി അധികൃതർ പാസ്പോർട്ട് പിടിച്ചുവെച്ചെന്നും സാമൂഹികമാധ്യമങ്ങൾ വഴി റഹാഫ് വെളിപ്പെടുത്തിയതോടെയാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധനേടിയത്.

കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് റഹാഫ് വീടും നാടും വിട്ടത്.

Leave A Reply

Your email address will not be published.