മകന്‍ അച്ഛനെ തീ കൊളുത്തിയത് ‘വിശ്വാസം’ കാണാന്‍ പണം നല്‍കാത്തതിനാൽ

0

ചെന്നൈ: തലൈവര്‍-തല നടന്‍ അജിത്ത് കുമാറിന്റെ പുതിയ ചിത്രം ‘വിശ്വാസം’ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാട്പാടിയിലാണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.