സെൻസെക്സ് ; നഷ്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 18 പോയന്റ് നഷ്ടത്തില്‍ 36194ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 10841ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 567 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എംആന്റ്എം, ഐടിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, ഐഒസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.