എ.വി.കെ. നായർ റോഡിൽ യാത്രക്കാരുടെ നടുവൊടിച്ച് 20 കുഴികൾ

0

തലശ്ശേരി: കഷ്ടിച്ച് 200 മീറ്ററേ ആകെ റോഡിന് നീളമുള്ളു. ഈ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളുടെ എണ്ണം ഇരുപത്താണ് . ടാർചെയ്ത് ഒരുവർഷമായപ്പോഴേക്കും റോഡുമുഴുവൻ പൊട്ടപ്പൊളിഞ്ഞു . എ.വി.കെ. നായർ റോഡിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടിരിക്കുന്നത് . നാരങ്ങാപ്പുറത്തിനും ജൂബിലി റോഡിനുമിടയിലെ എ.വി.കെ. നായർ റോഡരികിൽ തിയേറ്റർ സമുച്ചയമടക്കം ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നുണ്ട് . മാത്രമല്ല, കോഴിക്കോടേക്കുള്ള സ്വകാര്യ ബസ്സുൾ പോകുന്നതും ഈ റോഡിലൂടെയാണ് . ഇതെല്ലാം കൊണ്ടുതന്നെ രാവിലെമുതൽ രാത്രിവരെ തിരക്കേറിയ പാതയാണിത്. ഇത്രയും പ്രധാന റോഡിലൂടെയാണ് കുഴികളിൽ കയറിയിറങ്ങി വാഹനങ്ങൾക്ക് നീങ്ങേണ്ടിവരുന്നത്. തിയേറ്ററിലെ ഷോ കഴിയുന്ന സമയം റോഡിലെ തിരക്ക് മുറുകും . കുഴികൾനിറഞ്ഞ റോഡുകൂടിയായതിനാൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകാതെ ഗതാഗതക്കുരുക്കുകൊണ്ട് വലയും.

Leave A Reply

Your email address will not be published.