അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

0

അറ്റ്‌ലാന്റാ: കഴിഞ്ഞ ഏഴു  വർഷമായി അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക, രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ അമ്മയുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു. റെജി ചെറിയാൻ പ്രസിഡന്റ്‌, റോഷെൽ മെറാൻഡെസ് ജനറൽ സെക്രട്ടറി, ജയിംസ്‌ കല്ലറക്കാണി ട്രെഷറര്‍, ഷാനു പ്രകാശ്‌, സാബു മണ്ണാറക്കുളം, ലൂക്കോസ്‌ തര്യൻ, ജിത്തു വിനോയി, എലിസബെത്ത്‌ തോമസ്‌, മോളി മുർത്താസ്സ, അംബിളി സജിമോൻ, ശ്രുതി ശ്രീജിത്ത്‌, ആനി ആനുവേലിൽ, അലീന ജോർജ് എന്നിവരടങ്ങുന്നതാണ് പുതിയ കമ്മറ്റി. ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ഡൊമിനിക്ക്‌ ചാക്കോനാൽ ആണ് കമ്മറ്റിയുടെ രക്ഷാധികാരി.

2018-2019 കമ്മറ്റിയുടെ പ്രവർത്തന ഉൽഘാടനം കഴിഞ്ഞ കേരള പിറവി ദിനത്തിൽ മുൻ കേന്ദ്രമന്ത്രിയും, സുപ്രസിദ്ധ നടനുമായ ശ്രീ നെപ്പോളിയൻ നിർവ്വഹിക്കുകയുണ്ടായി. പുതിയ തലമുറയുടെ കലാപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതൊടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായി കൂടുതൽ പ്രോഗ്രാമുകൾ തുടങ്ങുവാനും കമ്മറ്റിയിൽ തീരുമാനമായി. അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിലെ, ഒരു കൂട്ടം കര്‍മ്മോത്സുകരായ യുവജനങ്ങളുടെയൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കഴിയുന്നത്‌ ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്ന് പ്രസിഡന്റ്‌ റജി ചെറിയാന്‍ സദസ്സിനോടായി പറഞ്ഞു.

Leave A Reply

Your email address will not be published.