ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് റേഡിയോ തരംഗങ്ങള്‍

0

തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്ത് ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തല്‍. 1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവര്‍ത്തിച്ച് അ‍ജ്ഞാത റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എവിടെ നിന്നാണ് തരംഗങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത് എന്ന് സ്ഥരികരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ഭൂമിക്ക് പുറത്തുനിന്നാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു.

ഫാസ്റ്റ് റേഡിയോ ബേസ്റ്റസ് (എഫ്ആര്‍ബി) എന്ന് വിളിക്കുന്ന സിഗ്നലുകളാണ ഭൂമിയിലേക്ക് എത്തുന്നത്. നേരത്തെയും ഇത്തരം സിഗ്നലുകള്‍ ഭൂമിയിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തിയിരുന്നില്ല. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും തരംഗങ്ങള്‍ ആവര്‍ത്തിച്ച് ഭൂമിയിലേക്കെത്തിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറുപത് തരംഗങ്ങള്‍ ഉണ്ടായതായാണ് കെമി ടീം അംഗമായ ശാസ്ത്രജ്ഞര്‍ വ്യക്തമക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിന് പുതിയ തരംഗങ്ങള്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.