സൗദിയിൽ ഏറ്റുമുട്ടല്‍ ആറ് ഭീകരരെ വധിച്ചു

0

സൗദിയില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം പ്രദേശം വളയുകയായിരുന്നു. ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തു.

Leave A Reply

Your email address will not be published.