ഗര്‍ഭാശയഗള കാന്‍സറിനെ വാക്‌സിന്‍ വഴി പ്രതിരോധിക്കാം

0

അർബുദം ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലുംവ്യാപിക്കാം.സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെർവിക്കൽ കാൻസർ. ഇത് അവസാനഘട്ടത്തിലാവും തിരിച്ചറിയുന്നത്. എന്നാല്‍ ഗര്‍ഭാശയഗള കാന്‍സറിനെ നേരത്തെ കണ്ടെത്താനും കുത്തിവെപ്പിലൂടെ പ്രതിരോധിക്കാനും സാധിക്കും.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 99 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്.

80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം. ഈ വൈറസുകള്‍ സെര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും വായിലും തൊണ്ടയിലും പുരുഷലിംഗത്തിലും യോനിയിലെ കാന്‍സറിനും കാരണമായേക്കാം. സാധാരണ 15 മുതല്‍ 20 വര്‍ഷംവരെ എടുക്കും അണുബാധമൂലം സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാവാന്‍. പക്ഷേ, പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷംകൊണ്ട് വരാം.

ഗര്‍ഭാശയഗള കാന്‍സറിന് കാരണമാവുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ എടുക്കാം. 9-15 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ ഏറ്റവും ഗുണം ചെയ്യുക. 26 വയസ്സുവരെയുള്ള സ്ത്രീകളിലും വാക്‌സിന്‍ ഗുണം ചെയ്യും. ഈ വൈറസിനെതിരെ രണ്ട് തരം വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗർഭനിരോധന ഉറ അല്ലെങ്കില്‍ മറ്റു സുരക്ഷിതമാര്‍ഗങ്ങള്‍ ഉപയോഗിക്കുക, പുകയില ഉപയോഗം കുറയ്ക്കുക, കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ ചെയ്യുക തുടങ്ങിയവ രോഗത്തെ പ്രതിരോധിക്കാനുള്ള മറ്റ് മാര്‍ഗങ്ങളാണ്.

Leave A Reply

Your email address will not be published.