തീര്‍ഥാടകർക്ക് വഴി തെളിക്കാൻ ‘കുംഭ് ജിയോ ഫോണ്‍’

0

ലോകത്തിലെ ഏറ്റവുമധികം വിശ്വാസികൾ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കാൻ ടെലികോം കമ്പനി ജിയോയും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയിൽ അവതരിപ്പിച്ചു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമാണ് കുംഭമേള. ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്.

കുംഭമേളക്ക് പോകുന്ന വിശ്വസികൾക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോർ ജി നെറ്റ്‌വർക്കിലുള്ള ഫോണിൽ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ലൈവ് യത്രാ നിർദേശങ്ങൾ, ടിക്കറ്റ് ബുക്കിങ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങളൊടൊപ്പം പോകുമ്പോൾ, തിരക്കിൽപ്പെട്ട് കൂടെയുള്ളവർ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോൺ കുടുംബാംഗങ്ങൾ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സഹായിക്കും. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണിൽ ലഭ്യമായിരിക്കും. പ്രത്യേക ട്രയിനുകള്‍, ബസ്സുകള്‍ എന്നിവയെ കുറിച്ചുളള തത്സമയ യാത്ര വിവരങ്ങള്‍ ലഭിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാം അതു പോലെ അപ്‌ഡേറ്റുകളും ലഭിക്കും. Yatri ashray സ്‌റ്റേഷനുകളില്‍ അടിയന്തരം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍. ഫാമിലി ലൊക്കേറ്റര്‍: ഏരിയ റൂട്ടുകളും മാപ്പുകളും വഴി എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാന്‍ സാധിക്കും.

Leave A Reply

Your email address will not be published.