ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ളിൽ 2019 അ​ധ്യയ​ന​ വർഷത്തിലേക്ക് ​ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

0

ഷാ​ർ​ജ: ഷാ​ർ​ജയിലെ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 2019 ലെ അ​ധ്യയ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഡ്​​മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ബ്രു​വ​രി ഒ​ന്നി​ന് മു​മ്പ്​ ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ത്തി​യി​രി​ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്​ട്ര​ഷ​ൻ ന​ട​ത്താ​ത്ത അ​പേ​ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ്​​കൂ​ളി​ൽ നി​ന്ന് വി​ളി​വ​രു​മ്പോ​ൾ 150 ദി​ർ​ഹം ഓ​ൺ​ലൈ​ൻ ര​ജി​സ്​​ടേ​ഷ​ൻ ഫീ​സ്​ ന​ൽ​ക​ണം. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ച്ച ശേ​ഷം ഡൗ​ൺ​ലോ​ഡ് ചെ​യ്​​ത്​ പ്രി​ൻ​റ്​ എ​ടു​ത്ത അ​പേ​ക്ഷ​ക​ൾ സ്​​കൂ​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്. അ​ൽ ഗു​ബൈ​ബ​യി​ലെ ഓ​ഫീ​സി​ലാ​ണ് പ്രി​ൻ​റു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി മൂ​ന്നി​ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

തെ​റ്റാ​യ / അ​പൂ​ർ​ണ്ണ​മാ​യ എ​ൻ​ട്രി ഫോ​മു​ക​ൾ നി​ര​സി​ക്ക​പ്പെ​ടും. സ​മ​ർ​പ്പ​ണ​ത്തി​ന് മു​മ്പാ​യി എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യി​രി​ക്ക​ണം. വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിൻറെ പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കു​ക. കെ.​ജി ഒ​ന്നി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ൻ 2019 ജൂ​ലൈ 31ന് 4 ​വ​യ​സ്​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. കെ.​ജി ര​ണ്ടി​ൽ ചേ​രു​വാ​ൻ 2019 ജൂ​ലൈ 31 വ​രെ 5 വ​യ​സും, ഗ്രെഡ് ഒ​ന്നി​ലേ​ക്ക് 2019 ജൂ​ലൈ 31ന് 6 ​വ​യ​സും പൂ​ർ​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.

ര​ജി​സ്​​ട്ര​ഷ​നു ശേ​ഷം പ്രി​ൻ​റ് ല​ഭി​ക്കാ​ൻ ചെ​യ്യേ​ണ്ട രീ​തി:

1. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ ​ഷ​ൻ ഫോ​മി​ലേ​ക്ക് പോ​കു​ക.
2. താ​ഴേ​ക്ക് സ്​​ക്രാ​ൾ ചെ​യ്യു​ക, ‘വ്യൂ’ ​ബ​ട്ട​ൺ കാ​ണാം.
3. വ്യൂ ​ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്യു​ക.
4. ര​ജി​സ്​​ട്ര​ഷ​ൻ ന​മ്പ​റും കു​ട്ടി​യു​ടെ ജ​ന​ന​ത്തീ​യ​തി​യും ന​ൽ​കി, ഡി​റ്റ​യി​ൽ​സ്​ ബ​ട്ട​ൺ ക്ലി​ക്കു​ചെ​യ്യു​ക, അ​പേ​ക്ഷ ഫോം ​നി​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന​താ​ണ്.
5. പ്രി​ൻ​റ് ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് പ്രി​​ൻ​റ​ടു​ത്ത് സ്​​കൂ​ളി​ൽ ന​ൽ​കു​ക.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ്​​കൂ​ൾ വെ​ബ്സൈ​റ്റാ​യ http://sissharjah.com, http://www.sisjuwaiza.com എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക.
ഇ​തോ​ടൊ​പ്പം അ​ധ്യാ​പ​ക​ർ​ക്കു​ള്ള നേ​രി​ട്ടു​ള്ള ഇ​ൻ​റ​ർ​വ്യൂ ജ​നു​വ​രി 18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

Leave A Reply

Your email address will not be published.