2018 ൽ ജാഗ്വര്‍ ലാന്‍ഡ് റോവറിന് 16 ശതമാനം വളര്‍ച്ച

0

ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ 2018-ല്‍ കാര്‍ വില്പനയില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ചു. 4,596 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. 2017-ല്‍ ഇത് 3,954 യൂണിറ്റുകളായിരുന്നു. എസ്‌യുവിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഡിസ്‌കവറി സ്പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വര്‍ എഫ്-പേസ്, ജാഗ്വര്‍ എക്‌സ്.ഇ., ജാഗ്വര്‍ എക്‌സ്.എഫ്. എന്നിവയുടെ വില്പനയിലൂടെയാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 2018-ല്‍ നേട്ടം കൈവരിച്ചത്.

Leave A Reply

Your email address will not be published.