ഹെക്ടര്‍ ഇന്ത്യയിലെത്തുന്നു

0

ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് ആദ്യവാഹനം പ്രഖ്യാപിച്ചു. എസ്‌യുവി മോഡലായ ഹെക്ടറിലൂടെയായിരിക്കും എംജിയുടെ ഇന്ത്യാ പ്രവേശനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

1930-കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ ഹെക്ടര്‍ ബൈപ്ലെയിനിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എംജി ഇന്ത്യയിലെത്തിക്കുന്ന ആദ്യ എസ്‌യുവിക്ക് ഹെക്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.

170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് .

Leave A Reply

Your email address will not be published.