ദേശിയ പണിമുടക്ക്; ജില്ലയിൽ തീവണ്ടി തടയൽ സമരം

0

കണ്ണൂർ: 48 മണിക്കൂർ ദേശിയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തീവണ്ടികൾ തടഞ്ഞു. പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു തീവണ്ടി തടയൽ സമരം. കണ്ണൂരിൽ രാവിലെ 9.10ന് സമരസമിതി പ്രവർത്തകർ പ്രകടനമായി റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടി വരുന്നതിനായി കാത്തിരുന്നു. 9.30-ഓടെ എത്തിയ ചെന്നൈ-മംഗളൂരു മെയിൽ ആണ് തടഞ്ഞത്. സമരക്കാർ ട്രാക്കിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് സമരക്കാരെ മാറ്റിയ ശേഷമാണ് തീവണ്ടി പോയത്. സാധാരണ അഞ്ച് മിനിറ്റ് നിർത്തിയിടുന്ന വണ്ടി മുക്കാൽ മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.

Leave A Reply

Your email address will not be published.