ജില്ലയിൽ പണിമുടക്ക് പൂർണം

0

കണ്ണൂർ: തൊഴിലാളിദ്രോഹ-ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തുടങ്ങിയ 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണമായി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ്, ലോറി, ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കിയതോടെ ഗതാഗതമേഖലയും നിശ്ചലമായി. രാവിലെ ഏതാനും സ്ഥലങ്ങളിൽ ചില കടകൾ തുറന്നെങ്കിലും ആളുകൾ എത്താതിരുന്നതിനെ തുടർന്ന് അടച്ചു. ബുധനാഴ്ച അർധരാത്രിയാണ് പണിമുടക്ക് സമാപിക്കുന്നത്‌.

Leave A Reply

Your email address will not be published.