പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ച പഞ്ചായത്ത് ജീവനക്കാരിക്കെതിരെ നടപടി

0

മല്ലപ്പള്ളി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പഞ്ചായത്ത് ജീവനക്കാരിക്കെതിരെ മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തും കീഴ്വായ്പൂർ പോലീസും രംഗത്ത് . മല്ലപ്പള്ളി താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം താമസിക്കുന്ന കോയിപ്രം പഞ്ചായത്ത് താത്കാലിക ജീവനക്കാരിയാണ് അവശിഷ്ടങ്ങൾ ഇട്ടതിന് പിടിയിലായത്.

പരിയാരം റോഡിൽ വടക്കൻകടവ് ഭാഗത്ത് യുവാക്കളുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കിയിരുന്നു. ഇവിടെ പൂന്തോട്ടവും മുളകൊണ്ടുള്ള കസേരകളും മറ്റ് ഇരിപ്പിടങ്ങളും സ്ഥാപിക്കുകയും ചെയ്തു. മാലിന്യം തള്ളരുതെന്ന് ബോർഡും സ്ഥാപിച്ചു. വടക്കൻകാറ്റ് എന്ന് നാമകരണവും നൽകി.

ഇതിന് തൊട്ടുപിന്നാലെ ഒരുചാക്ക് മാലിന്യം ഇവിടെ തള്ളുകയായിരുന്നു. പരിശോധനയിൽ മേൽവിലാസമെഴുതിയ ഒരുകവർ ചാക്കിനുള്ളിൽനിന്ന് കിട്ടിയതിനാൽ ആളെ തിരിച്ചറിയാനായി. കീഴ്വായ്പൂര് പോലീസ്, മല്ലപ്പള്ളി പഞ്ചായത്ത് അധികൃതർ ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തി. കുറ്റം സ്ഥിരീകരിച്ചു

Leave A Reply

Your email address will not be published.