പ്രോക്‌സി വെബ്‌സൈറ്റുകള്‍ക്ക് വിലക്കുമായി ജിയോ

0

ഇന്റർനെറ്റ് മേഖലയിൽ ശക്തമായ മത്സരം നടന്നു കൊണ്ടിരിക്കുകയാണ് .ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ വിപിഎന്‍, പ്രോക്‌സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്‌സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നു. ഇതേ തുടർന്ന് നിരവധിപേർ ഇകാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.

Leave A Reply

Your email address will not be published.