‘ഇന്റല്‍’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക്

0

ലാസ് വെഗാസ്‌: 2019 പകുതിയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്റല്‍ . ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ് ഇന്റല്‍ നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ കംപ്യൂട്ടര്‍ ചിപ്പ് വികസിപ്പിക്കുന്നത്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് വിപണിയില്‍ സ്വാധീനം നേടിയെടുക്കാനുള്ള കമ്പനിയുടെ കരുനീക്കമാണ് ഈ ചിപ്പ്. എന്നാല്‍ ഈ രംഗത്ത് ഇന്റലിന് എതിരാളികളുണ്ട്. എന്‍വിഡിയ കോര്‍പ്പ്, ആമസോണ്‍ വെബ്‌സര്‍വീസസ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഇതേ പദ്ധതിയ്ക്ക് പിറകെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ഈ ചിപ്പിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം ആറ് പുതിയ ഒമ്പതാം തലമുറ കോര്‍ പ്രൊസസറുകള്‍ ഇന്റല്‍ സിഇഎസ് 2019 ല്‍ അവതരിപ്പിച്ചു. കോര്‍ ഐത്രീ പ്രൊസസര്‍ മുതല്‍ കോര്‍ ഐ9 പ്രൊസസര്‍ വരെയുള്ളതാണ് പുതിയ ചിപ്പുകള്‍. 2019 ആദ്യ പാദത്തില്‍ തന്നെ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാക്കിത്തുടങ്ങും

Leave A Reply

Your email address will not be published.