ഒരു ദിവസം ഇരുപതോളം പേര്‍ മാനഭംഗപ്പെടുത്തി; കൊടും ക്രൂരതയ്ക്കിരയായ ബ്രിട്ടീഷ്‌ യുവതിയുടെ ഓര്‍മ്മക്കുറിപ്പ്‌ 

0

ആംസ്റ്റർഡാം:  നഴ്‌സ്‌ ജോലിക്കു വേണ്ടി അപേക്ഷ അയച്ച് കാത്തിരുന്ന കൗമാരക്കാരിയായ ബ്രിട്ടീഷ്‌ യുവതിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത.  ഒരു നഴ്സറി ടീച്ചറാകുക കൊച്ചു കുട്ടികള്‍ക്കൊപ്പം ജീവിക്കുക എന്ന സ്വപ്നമായിരുന്നു കൗമാരക്കാരിയായ സാറാ ഫേർസേത്തിന് ഉണ്ടായിരുന്നത്. എന്നാല്‍, നഴ്‌സ്‌ ജോലിക്കു വേണ്ടിയുള്ള അപേക്ഷ തന്റെ ജീവിതത്തിന്‍റെ താളം തെറ്റിക്കുമെന്നു ആ പെണ്‍കുട്ടി കരുതിയില്ല. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്കു ജോലി തേടിപോയ സാറ എത്തപ്പെട്ടത് ഒരു വേശ്യാലയത്തിലായിരുന്നു. തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി  യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തുടർന്നു സാറ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആദ്യ ദിവസം തന്നെ ഇരുപതോളം പേരാണ് സാറയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. അമിതമായി മയക്ക് മരുന്നു കഴിച്ചായിരുന്നു ആ ക്രൂരതയെ സാറ‌ നേരിട്ടത്. ‘സ്ലേവ് ഗേൾ’ എന്ന സാറ ഫേർസേത്തിന്റെ പുസ്തകത്തിലാണു മനഃസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. നഴ്‌സ്‌ ജോലിക്കുവേണ്ടി പ്രമുഖ പത്രങ്ങളിൽ വന്ന പരസ്യം വേശ്യാലയം നടത്തുന്ന ജോണ്‍ റീസ് എന്ന ക്രിമിനലിന്റെ ബുദ്ധിയായിരുന്നു. അഭിമുഖത്തിനായി ഹാളിൽ എത്തിയപ്പോൾ തനിക്ക് ഇറങ്ങി ഓടാൻ തോന്നിയെന്നും ഇതു വേണ്ടെന്നു മനസ് പറയുന്നതായും സാറാ ഓർക്കുന്നു.  വിമാനത്താവളത്തിൽ വച്ചാണ് സാറ, ജോൺ റീസ് എന്നയാളെ പരിചയപ്പെടുന്നത്. അന്നു തന്നെ ചതിയിൽ റീസിന്റെ വേശ്യാലയത്തിലേക്കു സാറ തള്ളപ്പെട്ടു.  കണ്ടമാത്രയിൽ അയാൾ എന്റെ പാസ്പോർട്ട് കൈവശപ്പെടുത്തുകയും എന്റെ വായിൽ തോക്കു തിരുകുകയും െചയ്തു. ആദ്യമായി ഒരു പുരുഷനുമായി ശരീരം പങ്കിട്ടപ്പോൾ ശരീരം തളർന്നു പോയെന്നും അനിയന്ത്രിതമായി വിറച്ചുവെന്നും സാറ പുസ്തകത്തില്‍ കുറിക്കുന്നു.

ഒരു ആഴ്ച കഴിയുമ്പോൾ യുക്കോസ്ലോവയിലുള്ള ഒരാൾക്ക് സാറയെ റീസ് വിറ്റു. നായ്കുട്ടികൾക്കൊപ്പമായിരുന്നു സാറയുടെ താമസം. അയാൾക്കു പണം ഉണ്ടാക്കാൻ വേണ്ടി 18 പേർക്കൊപ്പം വരെ ഒരു രാത്രി തനിക്കു കഴിയേണ്ടി വന്നുവെന്നും സാറ പറയുന്നു. തുടർന്നും ചോര മരവിക്കുന്ന ക്രൂരതയാണ് സാറയ്ക്ക് നേരിടേണ്ടി വന്നത്. ചതിച്ചും ഭയപ്പെടുത്തിയും പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന നിരവധി സംഘങ്ങൾ ഉണ്ട്. ഞെട്ടിക്കുന്നതാണ് ഇവരുടെ ജീവിത രീതികൾ. ലൈംഗികതയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്ന ‘സ്നഫ്’ എന്ന പോൺ സിനിമയുടെ ഭാഗമായി തായ് പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്നതു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും സാറ പറയുന്നു. വേശ്യാവൃത്തിയിലൂടെ വൻ തുക നേടിയെടുത്തതിനു ശേഷമായിരുന്നു തായ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

താൻ മരിക്കാൻ പോകുന്നുവെന്ന് അവൾ തിരിച്ചറഞ്ഞ നിമിഷത്തെക്കുറിച്ചും ഓർത്തെടുക്കുകയാണ് സാറ. അവളുടെ തോളില്‍നിന്നും മാംസം ചിതറുന്നതും വെടിയുണ്ട തല പിളര്‍ക്കുന്നതുമായ കാഴ്ച പിന്നീട് അനേകം രാത്രികളില്‍ തന്‍റെ  ഉറക്കം കെടുത്തിയെന്നും സാറ പറയുന്നു. മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ സംഘാംഗങ്ങൾ  തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരാളുടെ തല അക്രമി വെട്ടിമാറ്റുന്നതും അതു നിലത്തു കിടന്നുരുളുന്നതും കാണേണ്ടി വന്നതായി സാറ ഓര്‍ക്കുന്നു.

സാറയുടെ ഈ മാസം പുറത്തിറങ്ങുന്ന ഓർമക്കുറിപ്പുകളുടെ പുസ്തകം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. 1997 ലാണ് വേശ്യാലയത്തിൽ നിന്ന് സാറ രക്ഷപ്പെടുന്നത്. ഡച്ച് പോലീസാണ് സാറയുടെ രക്ഷയ്ക്ക് എത്തിയത്. പോലീസിന് മൊഴി നൽകിയതോടെ സ്വന്തം രാജ്യമായ ഹോളണ്ടിൽ നിന്ന് ബെൽജിയത്തിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു. കൊടുംക്രൂരകൃത്യത്തിനാണ് അറസ്റ്റിലായതെങ്കിലും വളരെ കുറഞ്ഞ ശിക്ഷയെ ജോൺ റീസിനും കൂട്ടാളികൾക്കും ലഭിച്ചുള്ളു.

Leave A Reply

Your email address will not be published.