സമാദാനം സ്ഥാപിക്കാനുള്ള തന്റെ ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ല -ഇമ്രാൻ ഖാൻ

0

ഇന്ത്യ സമാധാനത്തിനായുള്ള തന്റെ ശ്രമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അണ്വായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ആത്മഹത്യാപരമായിരിക്കുമെന്നും തുർക്കി വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശീതയുദ്ധം പോലും ഇരു രാജ്യങ്ങളുടെയും താൽപര്യത്തിനു നന്നല്ല. ചർച്ചയ്ക്ക് പല തവണ സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ നിരസിച്ചെന്ന് ഇമ്രാൻ പറഞ്ഞു. ഭീകരപ്രവർത്തനവും സമാധാന ചർച്ചയും ഒന്നിച്ചുപോവില്ലെന്നാണ് ഇന്ത്യൻ നിലപാട്.

Leave A Reply

Your email address will not be published.