റഷ്യൻ സുന്ദരിയെ മിന്നു ചാർത്തി ; മലേഷ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു

0

ക്വലാലംപുർ: 2015ലെ മിസ് മോസ്കോ ആയിരുന്ന റഷ്യൻ സുന്ദരി 25 വയസുള്ള ഒക്സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വിവാഹം കഴിച്ചെന്ന വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്സാനയെ വിവാഹം ചെയ്തത്.

മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നത്. 2018 നവംബറിലായിരുന്നു വിവാഹം. എന്നാൽ വിവാഹത്തെ കുറിച്ച്​ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 2016ലാണ് സുല്‍ത്താന്‍ മുഹമ്മദ് വി, മലേഷ്യന്‍ രാജാവായി ചുമതലയേറ്റത്.

Leave A Reply

Your email address will not be published.