കരാട്ടെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയയാൾ സ്ട്രച്ചറിൽ പുറത്തേക്ക്

0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യുഎസിലെ ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാൾ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്ത് വന്നു . യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ഷാ​​​ർ​​​ല​​​റ്റി​​​ലാ​​​ണു സം​​​ഭ​​​വം.

പെ​​​ൺ​​​കു​​​ട്ടി​​​യെ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഇ​​​യാ​​​ൾ ശ്ര​​​മി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി കു​​​ത​​​റി​​​യോ​​​ടി അ​​​ടു​​​ത്തു​​​ള്ള ബു​​​ഷി​​​കെ​​​ൻ ക​​​രാ​​​ട്ടെ പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ ക​​​യ​​​റി. എന്നാൽ പ​​​രി​​​ശീ​​​ല​​​ക​​​ൻ റാ​​​ണ്ടാ​​​ൽ എ​​​ഫ്രാ​​​യിം അ​​​ക്ര​​​മി​​​യോ​​​ടു സം​​​സാ​​​രി​​​ച്ചു പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല.

പെ​​ൺ​​കു​​ട്ടി​​യാ​​ണെ​​ങ്കി​​ൽ ഇ​​യാ​​ളെ അ​​റി​​യി​​ല്ലെ​​ന്നും കൂ​​ടെ പോ​​കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്നും അ​​റി​​യി​​ച്ചു. സംഭവം വഷളായതോടെ എ​​​ഫ്രാ​​​യിം അ​​ക്ര​​മി​​യെ ക​​രാ​​ട്ടെ കൊ​​ണ്ടു നേ​​രി​​ട്ടു. തുടർന്ന് പോലീസിന്റെ സഹായത്തോടെ അക്രമിയെ ആശുപത്രിയിലെത്തിച്ചതായി സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Leave A Reply

Your email address will not be published.