14 വര്‍ഷം കോമയിലായിരുന്ന യുവതി പ്രസവിച്ചു ; അന്വേഷണം തുടങ്ങി

0

അരിസോണ: അമേരിക്കയിലെ അരിസോണയിൽ പതിനാല് വര്‍ഷമായി അർദ്ധ ബോധാവസ്ഥയിലായിരുന്ന യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. . യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന കാര്യം മനസിലായിരുന്നില്ല. ഇത് ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തലിലാണ് പോലീസ്.

ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നറിയാന്‍ കുട്ടിയുടെ ഡിഎന്‍എ അടക്കമുള്ളവ പോലീസ് പരിശോധിക്കും. ഇവ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത് .

Leave A Reply

Your email address will not be published.