പുതു വർഷത്തിൽ ‘വാവേ ‘ക്ക് അബദ്ധം

0

ബെ​യ്ജിം​ഗ്: ലോകത്ത്‌ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വി​പ​ണികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ൽ ഒ​ന്നാ​മ​നാ​കാ​നു​ള്ള ഓ​ട്ട​ത്തി​നിടയിൽ പു​തു​വ​ർ​ഷ​ത്തിൽ തന്നെ ചൈ​നീ​സ് ക​മ്പ​നി​യാ​യ ‘വാവേക്ക്’ പണി കിട്ടി . ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ ജീ​വ​ന​ക്കാ​രി​ക​ൾ പു​തു​വത്സ​ര ആ​ശം​സ ട്വീ​റ്റ് ചെ​യ്ത​ത് ഐ​ഫോ​ണി​ൽ നി​ന്ന്. എ​തി​രാ​ളി​യാ​യ ആ​പ്പി​ളി​നെ വാവേ ഉ​പ​യോ​ഗി​ച്ച സം​ഭ​വം സൈ​ബ​ര്‍ ലോ​ക​ത്ത് വ​ലി​യ ത​മാ​ശ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ട്വി​റ്റ​റി​ന്‍റെ ഐ​ഫോ​ൺ ആ​പ്പി​ൽ നി​ന്നാ​ണെ​ന്ന ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​റാ​ണ് പ​ണി ഒ​പ്പി​ച്ച​ത്. അ​മ​ളി തി​രി​ച്ച​റി​ഞ്ഞ ജീ​വ​ന​ക്കാ​രി​ക​ൾ ട്വീ​റ്റ് ഉ​ട​ൻ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യം അ​തി​വേ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ജീ​വ​ന​ക്കാ​രി​ക​ൾ​ക്ക് ക​മ്പ​നി മെ​മ്മോ അ​യ​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

Leave A Reply

Your email address will not be published.