ജമാൽ ഖഷോഗ്ജിയുടെ കേസിൽ നടക്കുന്ന വിചാരണ അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സമിതി

0

ജനീവ: കൊല്ലപ്പെട്ട വാഷിംഗ്‌ടൺ പോസ്റ്റിന്റെ സൗദി അറേബ്യൻ ലേഖകൻ ജമാൽ ഖഷോഗ്ജിയുടെ കേസിൽ നടക്കുന്ന വിചാരണ അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി. വിചാരണ തൃപ്തികരമല്ലെന്നും അന്താരാഷ്ട്ര പങ്കാളിത്തത്തോടെ വേണം വിചാരണ നടത്താനെന്നും മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി അഭിപ്രായപെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഖഷോഗ്ജി വധത്തിന്റെ വിചാരണ വ്യാഴാഴ്ച്ച നടക്കുകയും കുറ്റാരോപിതരായ 11 പേരിൽ 5 പേർക്ക് വധശിക്ഷ വിധിക്കാനായി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ച സാഹചര്യത്തിലുമാണ് മനുഷ്യാവകാശ സമിതി ഈ അഭിപ്രായം പറഞ്ഞത്. കുറ്റമെന്തു തന്നെയായാലും കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുന്നതിൽ യോജിപ്പില്ലെന്നും സമിതി അറിയിച്ചു. സൗദി അറേബ്യൻ മനുഷ്യാവകാശ കമ്മീഷനും വിചാരണയ്ക്ക് സാക്ഷികളായിരുന്നു.

‘നിയമം അതിന്റെ സ്വാഭാവിക മാർഗം വഴി കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുമെന്നുള്ള സൗദി അറേബ്യൻ ഭരണകൂടത്തിന്റെ വാക്കാണ് പാലിക്കപ്പെട്ടത്’ വിചാരണയെക്കുറിച്ച് സൗദി അറേബ്യൻ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.

 

Leave A Reply

Your email address will not be published.