ജ​ർ​മ​ൻ ദ്വീ​പിൽ ചരക്കുകപ്പൽ മറിഞ്ഞ് 270 കണ്ടെയ്നറുകള്‍ മുങ്ങി

0

ബെ​ർ​ലി​ൻ: ഡ​ച്ച് വ​ട​ക്ക​ൻ തീ​ര​ത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ ആ​ടി​യു​ല​ഞ്ഞ ‘എം​എ​സ്‌​സി സു​വോ ‘എ​ന്നച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്ന് 270 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ല്‍ വീ​ണു. ജ​ർ​മ​ൻ ദ്വീ​പാ​യ ബോ​ർ​കു​മി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ന​ഷ്ട​പ്പെ​ട്ട മൂ​ന്നു ക​ണ്ടെ​യ്ന​റു​ക​ളി​ൽ വി​ഷ​മ​യ​മാ​യ രാ​സ​വ​സ്തു​ക്ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ, ബാ​ഗു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ക​ണ്ടെ​യ്ന​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്

Leave A Reply

Your email address will not be published.