സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ മേയർ കൊല്ലപ്പെട്ടു

0

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഒ​വാ​സാ​ക്ക​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മേ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ത്ലാ​ക്സി​യാ​ക്കോ ന​ഗ​ര​ത്തി​ലെ മേ​യ​ർ അ​ല​ഹാ​ന്ദ്രോ അ​പാ​രി​ച്ചി​യോ​യാ​ണ് തെ​രു​വി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം സി​റ്റി ഹാ​ളി​ലേ​ക്കു പോ​ക​വേ​യാ​ണ് ആ​ക്രമണത്തിനിരയായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കും വെ​ടി​യേ​റ്റു.

Leave A Reply

Your email address will not be published.