ശബരിമല ആചാരലംഘനം ; അമ്പലപ്പുഴ ദേവസ്വം ഓഫീസ് അടപ്പിച്ചു

0

അമ്പലപ്പുഴ: ശബരിമലയിൽ ആചാരലംഘനം നടത്തിയതിൽ പ്രതിഷേധിച്ച്‌ കർമസമിതി പ്രവർത്തകർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തകഴി ധർമശാസ്താ ക്ഷേത്രത്തിലും ദേവസ്വം ഓഫീസുകൾ അടപ്പിച്ചു. അമ്പലപ്പുഴയിൽ നിത്യനിവേദ്യമായ പാൽപ്പായസത്തിന്റെ വിതരണം തടസ്സപ്പെട്ടു.

അമ്പലപ്പുഴ കച്ചേരിമുക്കിൽ ദേശീയപാത ഉപരോധിച്ച കർമസമിതി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് പ്രതിഷേധം ആരംഭിച്ചത് . പ്രതിഷേധക്കാർ ക്ഷേത്രങ്ങളിലെത്തി ദേവസ്വം ഓഫീസടച്ച് ജീവനക്കാരെ പുറത്താക്കി. അരമണിക്കൂറിനുശേഷം പോലീസ് എത്തി അമ്പലപ്പുഴയിലെ ദേവസ്വം ഓഫീസ് തുറന്നു. പ്രതിഷേധക്കാർ വീണ്ടുമെത്തി ഓഫീസ് അടപ്പിച്ചു. വഴിപാട് കൗണ്ടറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ഇവർ സമീപത്ത് കൂടിനിന്ന് ശരണം വിളിച്ചു.

Leave A Reply

Your email address will not be published.