ഫിലിപ്പീൻസിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും : മരണസംഖ്യ 85

0

മനില: ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസം ശക്തമായ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 85 ആയി ഉയർന്നു . 40 പേർക്ക് പരുക്കേറ്റതായും 1,91,597 പേരെ മാറ്റിപ്പാർപ്പിച്ചതായും ദേശീയ ദുരന്ത നിവാരണ ഏജൻസി പറഞ്ഞു.

ദുരന്ത പ്രദേശത്തുനിന്നുള്ള 24,894 പേരേ താത്കാലിക സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ബൈക്കോൾ പ്രവിശ്യയിലെ 20 ലക്ഷം പേർ താമസിക്കുന്ന കമാരിൻസ് സർ പ്രദേശം പ്രാദേശിക ഭരണകൂടം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.ഫിലിപ്പീൻസിൽ ഓരോവർഷവും ധാരാളം ചുഴലിക്കാറ്റുകൾ ഉണ്ടാവാറുണ്ട്.

Leave A Reply

Your email address will not be published.