ശബരിമല വിഷയം ; ജില്ലയിൽ പ്രതിഷേധം ശക്തം

0

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് ജില്ലയിലെങ്ങും പ്രതിഷേധം ശക്തമായി . പലയിടങ്ങളിലും പ്രതിഷേധങ്ങൾ ഹർത്താലിന്റെ പ്രതീതി സൃഷ്ട്ടിച്ചു . കോന്നിയിൽ ബി.ജെ.പി., സംഘപരിവാർ പ്രവർത്തകർ മിന്നൽ ഹർത്താൽ നടത്തി. റാന്നി, കോന്നി, കോഴഞ്ചേരി എന്നിവടങ്ങളിൽ കെ.എസ്.ആർ.ടി.സി.ബസിന് നേരെ കല്ലേറാക്രമണം നടന്നു.

പത്തനംതിട്ട നഗരത്തിൽ ബി.ജെ.പി.യും കോൺഗ്രസും പ്രതിഷേധ പ്രകടനം നടത്തി. ഉച്ചയോടെ മുത്താരമ്മൻ കോവിലിന് സമീപത്ത് നിന്നാരംഭിച്ച ബി.ജെ.പി. പ്രവർത്തകരുടെ പ്രകടനം ഗാന്ധി പ്രതിമയ്ക്ക് മുമ്പിലെത്തിയപ്പോൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. അരമണിക്കുറോളം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി .

Leave A Reply

Your email address will not be published.