പുഞ്ചക്കൃഷി; കർഷകർക്ക് വിത്ത് വിതരണം ചെയ്തു

0

ചാത്തന്നൂർ : പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷി ചെയ്യുന്നതിന് വേണ്ടിയുള്ള നെൽവിത്ത് കർഷകർക്ക് വിതരണം ചെയ്തു . പാണിയിൽ നടന്ന ചടങ്ങിൽ വിത്ത് വിതരണം ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ആർ.ദിപു ഉദ്ഘാടനം ചെയ്തു. 250 ഏക്കർ സ്ഥലത്ത് നെൽക്കൃഷി ചെയ്യാനുള്ള അപേക്ഷകളാണ് കൃഷി ഓഫീസിൽ കിട്ടിയത്. ജ്യോതി നെൽവിത്താണ് വിതരണംചെയ്തത്. കർഷകർ അഞ്ചിന് മുൻപ്‌ വിത്ത് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Leave A Reply

Your email address will not be published.