ശബരിമല വിഷയം : കരുനാഗപ്പള്ളിയിലെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു

0

കരുനാഗപ്പള്ളി : ശബരിമലയിൽ സ്ത്രീകൾ സന്ദർശനം നടത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കരുനാഗപ്പള്ളിയിൽ സംഘർഷത്തിലേക്ക് കലാശിച്ചു. നിരവധി കടകൾക്കുനേരേ ആക്രമണം ഉണ്ടായി. ഒരു പോലീസ് ജീപ്പ് ഉൾപ്പെടെ നാലു വാഹനങ്ങളുടെ ഗ്ലാസുകൾ അടിച്ചുതകർത്തു. ആക്രമണത്തിൽ അഞ്ച്‌ പോലീസുകാർക്ക് പരിക്കേറ്റു. ഉച്ചയോടെ നഗരം ഹർത്താലിന് സമാനമായി.

ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഘർഷങ്ങൾ അരങ്ങേറിയത് . പ്രതിഷേധവുമായി എത്തിയവർ രണ്ടുസംഘങ്ങളായി തിരിഞ്ഞ് കരുനാഗപ്പള്ളി നഗരത്തിലെ കടകൾ അടപ്പിക്കാൻ ശ്രമിച്ചു. ഇതിനെ ചില വ്യാപാരികൾ എതിർത്തു. കൂടുതൽപേർ എത്തി ഒട്ടുമിക്ക കടകളും ബലമായി അടപ്പിച്ചു. തുടർന്ന് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിച്ച സംഘം ദേശീയപാതയിൽ ഗതാഗതം തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.

Leave A Reply

Your email address will not be published.