ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന് മടിക്കില്ല: ചിൻപിംഗ്

0

ബെ​​​യ്ജിം​​​ഗ്: താ​​​യ്‌​​​വാ​​​നി​​​ലെ വി​​​ദേ​​​ശ ഇ​​​ട​​​പെ​​​ട​​​ൽ നേ​​​രി​​​ടാ​​​ൻ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​നും മ​​​ടി​​​ക്കി​​​ല്ലെ​​​ന്നും താ​​​യ്‌​​​വാ​​​ൻ ചൈ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും താ​​​യ്‌​​​വാ​​​ൻ-​​​ചൈ​​​ന പു​​​ന​​​രേ​​​കീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​ൻ ഒ​​​രു ശ​​​ക്തി​​​ക്കും സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്.വ്യക്തമാക്കി.

താ‌​​​യ്‌​​​വാ​​​നു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ 40-ാം വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ചു ബെ​​​യ്ജിം​​​ഗി​​​ലെ ഗ്രേ​​​റ്റ് ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച യോ​​​ഗ​​​ത്തി​​​ലാ​​​ണു ചി​​​ൻ​​​പിം​​​ഗ് നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പു​​​ന​​​രേ​​​കീ​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ചൈ​​​ന​​​ക്കാ​​​ർ ചൈ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ക്കി​​​ല്ല. താ​​​യ്‌​​​വാ​​​നി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന വി​​​ദേ​​​ശ ശ​​​ക്തി​​​ക​​​ളെ​​​യും അ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രി​​​ക്കും ബ​​​ല​​​പ്ര​​​യോ​​​ഗ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു. അതേ സമയം ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ പു​​​ന​​​രേ​​​കീ​​​ക​​​ര​​​ണ ആ​​​ഹ്വാ​​​നം താ​​​യ്‌​​​വാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ്‌​​​വെ​​​ൻ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.

Leave A Reply

Your email address will not be published.