അമ്മയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് കൈപ്പടയിലെഴുതി 12 കാരി ജീവനൊടുക്കി

അമ്മയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് കൈപ്പടയിലെഴുതി 12 കാരി ജീവനൊടുക്കി. ഡൽഹിയിലാണ് സംഭവം. പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു.  അഭിഭാഷകയായ അമ്മ ഡിസംബർ 1 ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ”അമ്മയെ ഞാൻ സ്നേഹിക്കുന്നു, ഈ ലോകത്തു നിന്നും പോവുകയാണ്”, എന്ന് കൈവെള്ളയിൽ എഴുതിവെച്ചിരുന്നു. സ്വഭാവം മോശമാണെന്നു പറഞ്ഞ് പെൺകുട്ടിയെ ക്ലാസിൽ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് കളിയാക്കിയിരുന്നുവെന്ന് കൂട്ടികാരിൽ നിന്ന് അറിഞ്ഞെന്നും ഇതേ ടീച്ചർ തന്നെ കളിയാക്കിയിരുന്നതായി മകൾ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അമ്മ  പറഞ്ഞു.