വനിതാമതിൽ സ്ത്രീകളുടെ ശുദ്ധി ചോദ്യംചെയ്തവർക്കുള്ള താക്കീതാണെന്ന് ഭക്ഷ്യമന്ത്രി

0

ചേർത്തല: വനിതാമതിൽ സ്ത്രീപങ്കാളിത്തംകൊണ്ട് കോട്ടയായി വളർന്നത് സ്ത്രീകളുടെ ശുദ്ധി ചോദ്യംചെയ്തവർക്കുള്ള താക്കീതാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു . വനിതാമതിലിന്റെ ഭാഗമായി ചേർത്തലയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ.എസ്.സി.എം.എം.സി. ചെയർമാൻ കെ.പ്രസാദ് അധ്യക്ഷനായി. ചേർത്തല മേഖലയിൽ സംഘടിപ്പിച്ച വനിതാമതിലിൽ ആയിരക്കണക്കിന്‌ സ്ത്രീകൾ അണിനിരന്നു. മതിലിന്റെ ഭാഗമാകാൻ ചേർത്തല താലൂക്കിലുള്ളവർക്കുപുറമേ കോട്ടയം ജില്ലകളിൽനിന്ന്‌ നിരവധി സ്ത്രീകൾ എത്തിയിരുന്നു.

Leave A Reply

Your email address will not be published.