തിരുവാഭരണ ഘോഷയാത്രയ്ക്ക് 10 ദിവസം; പാതകൾ തകർന്നു തന്നെ

0

പന്തളം: തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന്‌ പുറപ്പെടാൻ ഇനി 10 ദിവസം കൂടിയേ ഉള്ളു . എന്നാൽ , ഘോഷയാത്ര കടന്നുപോകുന്ന പാത ഇതുവരെ നന്നാക്കിയിട്ടില്ല . കുളനട പഞ്ചായത്തിലെ കൈപ്പുഴമുതൽ ആര്യാട്ടുമോടി ഭാഗംവരെ റോഡ് മെച്ചപ്പെട്ട നിലയിലാണെങ്കിലും മെഴുവേലി പഞ്ചായത്തിലെ ആര്യാട്ടുമോടിക്കും പുന്നക്കുളഞ്ഞിക്കും ഇടയിലുള്ള ഭാഗം തകർന്നു കിടക്കുകയാണ് . ഉള്ളന്നൂർ ആര്യാട്ടുമോടിക്ക് ഇരുവശത്തുമുള്ള ഭാഗമാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്.

Leave A Reply

Your email address will not be published.