അഫ്ഗാൻ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി

0

കാബൂൾ:  അഫ്ഗാൻ പ്രത്യേകസേന നങ്കർഹാർ പ്രവിശ്യയിൽ 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. ഐഎസ് ശക്തികേന്ദ്രമാണ് ഈ പ്രവിശ്യ. ഇതേസമയം, വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. ഹെലികോപ്ടറുകൾ ഉപയോഗിച്ചായിരുന്നു നങ്കർഹാറിലെ സേനാ ആക്രമണം. യുഎസ്, അഫ്ഗാൻ സംയുക്ത സേനയെ ഫലപ്രദമായി നേരിട്ടുവെന്ന് ഐഎസ് വാർത്താ ഏജൻസി അവകാശപ്പെട്ടു. വടക്കൻ അഫ്ഗാനിൽ പൊലീസ് ഔട്ട് പോസ്റ്റകൾക്ക് നേരെയായിരുന്നു ഭീകരാക്രമണം.

Leave A Reply

Your email address will not be published.